LiveTV

Live

Kerala

പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി 

അതേസമയം യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് റോഡിൽ കുർബാന നടത്തി.

പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി 

എറണാകുളം പിറവം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി. രാവിലെ പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി. അതേസമയം യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് റോഡിൽ കുർബാന നടത്തി. രാവിലെ എഴേകാലോടെയാണ് ഓർത്തഡോക്സ് വിഭാഗം മുൻ നിശ്ചയ പ്രകാരം പള്ളിയിൽ പ്രവേശിക്കാനെത്തിയത്.

പൊലീസ് സുരക്ഷയോടെയാണ് ഇവർ പള്ളിയിൽ പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗം വൈദികൻ ഫാദർ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പ്രഭാത പ്രാർഥനയും കുർബാനയും നടന്നത്. അതേസമയം പള്ളിക്ക് പുറത്ത് റോഡിൽ താൽക്കാലിക അൾത്താരക്ക് മുന്നിൽ യാക്കോബായ വിഭാഗം പ്രതിഷേധ സൂചകമായി കുർബാന നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം മൂലം പ്രവേശനം സാധ്യമായിരുന്നില്ല. ഇന്ന് സംഘർഷങ്ങൾ ഒന്നുമില്ലാതെയാണ് പ്രവേശനം സാധ്യമായത്. പള്ളി നിലവിൽ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ്.