LiveTV

Live

Kerala

മരടില്‍ ഫ്ളാറ്റുടമകളുടെ നിരാഹാര സമരം തുടങ്ങി 

സുപ്രീംകോടതി നിശ്ചയിച്ച താൽക്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിന് മുമ്പ് ലഭിക്കണമെന്ന് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു.

മരടില്‍ ഫ്ളാറ്റുടമകളുടെ നിരാഹാര സമരം തുടങ്ങി 

ഫ്ളാറ്റുകൾ ഒഴിയാന്‍ കൂടുതല്‍ സമയം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഉടമകൾ നിരാഹാര സമരം തുടങ്ങി. സുപ്രീംകോടതി നിശ്ചയിച്ച താൽക്കാലിക നഷ്ടപരിഹാരം ഒഴിയുന്നതിന് മുമ്പ് ലഭിക്കണമെന്ന് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. രാവിലെ 10മണി മുതൽ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലാണ് മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചത്.

ഹോളി ഫെയ്ത്തിലെ താമസക്കാരൻ ജയകുമാറാണ് നിരാഹാരമിരി ക്കുന്നത്. ഫ്ലാറ്റുകൾ ഒഴിയാൻ 20 ദിവസമെങ്കിലും സമയം വേണമെന്നാണ് ഫ്ലാറ്റുടമകളുടെ പ്രധാന ആവശ്യം. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം താൽക്കാലികമായി ഒരുക്കിയ ഫ്ലാറ്റുകളുടെ വാടക സർക്കാർ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. നാല് ദിവസമെടുത്ത് ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ഒഴിയുന്നവർക്ക് 500 താത്കാലിക പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാണ്. അതേസമയം നിർത്തലാക്കിയ ജല- വൈദ്യുതി കണക്ഷനുകൾ നാല് ദിവസത്തേക്ക് പുനഃസ്ഥാപിക്കുമെന്നറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.