LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ നഗരസഭ ആരംഭിച്ചു 

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ നഗരസഭ ആരംഭിച്ചു. ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം.

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ നഗരസഭ ആരംഭിച്ചു 

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ നഗരസഭ ആരംഭിച്ചു. ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഉദ്യോഗസ്ഥർ മൂന്ന് ഫ്ലാറ്റുകളിലെത്തി ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റുടമകളുടെ പ്രതിനിധികളും കളക്ടറുമായി ചര്‍ച്ച നടത്തി. ഫ്ലാറ്റ് ഒഴിപ്പിക്കൽ ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാനാണ് നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രതിനിധികൾ പ്രത്യേക ചുമതല വഹിക്കുന്ന സ്നേഹിൽ കുമാർ സിങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം. യോഗത്തിന് ശേഷം ഉദ്യോഗസ്ഥർ വെവ്വേറെ ടീമായി തിരിഞ്ഞ് ഫ്ലാറ്റുകളിലെത്തി കുടുംബങ്ങളെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. അടിയന്തര ധനസഹായം കൈമാറുന്നതിനായി ഉടമകളിൽ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പുനരധിവാസം വേണ്ടവർക്ക് ഇന്നും അപേക്ഷ നൽകാൻ സബ് കളക്ടർ സമയം നൽകിയിട്ടുണ്ട്. എത്ര പേർ ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമല്ല. വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ കണക്ഷനുകൾ ഇന്ന് തന്നെ പുനസ്ഥാപിക്കുമെന്നും സബ് കലക്ടർ പറഞ്ഞു.

നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകളും ഒരുമിച്ച് പൊളിക്കാനാണ് തീരുമാനം. ഇതിനായി സബ് കളക്ടറുടെ നേതൃത്വത്തിൽ ഒരു കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പതാം തീയതിക്കുള്ളിൽ ഇതിനുള്ള ഏജൻസിയെ അന്തിമമായി തീരുമാനിക്കും.