LiveTV

Live

Kerala

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം 

സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി അറിഞ്ഞു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം 

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്, സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി അറിഞ്ഞു.

ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്. അവര്‍ എന്ത് തീരുമാനിച്ചാലും അത് പൂര്‍ണമായി അംഗീകരിച്ച് പ്രവര്‍ത്തന രംഗത്തുണ്ടാവുമെന്നും കുമ്മനം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി കളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്.