LiveTV

Live

Kerala

കോന്നിയില്‍ അനുനയന ശ്രമവുമായി കോണ്‍ഗ്രസ്

കോന്നിയില്‍  അനുനയന ശ്രമവുമായി കോണ്‍ഗ്രസ്

കോന്നിയിൽ ഇടഞ്ഞു നിന്ന അടൂര്‍ പ്രാകാശ് പക്ഷത്തെ അനുനയിപ്പിക്കാന്‍ കോൺഗ്രസിന്റെ ഒത്തുതീർപ്പു ശ്രമം. അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥി റോബിൻ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡണ്ടായി കെ.പി.സി.സി നിയമിച്ചു.

അടൂർ പ്രകാശ്, റോബിൻ പീറ്റർ എന്നിവരുമായി നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാർട്ടി ഭാരവാഹിത്വം നൽകിയുള്ള ഒത്തുതീർപ്പ്. കോന്നി സ്ഥാനാർഥിയായി റോബിൻ പീറ്ററിനെയാണ് അടൂർ പ്രകാശ് ആദ്യം മുതൽ നിർദ്ദേശിച്ചിരുന്നത്.