LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ല; ബി.ജെ.പി സ്ഥാനാര്‍ഥികളായി

അവസാന നിമിഷമാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ നിന്നും കുമ്മനത്തെ മാറ്റി നിര്‍ത്തിയത്

വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ല; ബി.ജെ.പി സ്ഥാനാര്‍ഥികളായി

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടികയായി. വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷാണ് സ്ഥാനാര്‍ഥി. മഞ്ചേശ്വരത്ത് രവീശ തന്ത്രകുണ്ടാര്‍ ജനവിധി തേടും. കോന്നിയില്‍ കെ സുരേന്ദ്രനും അരൂരില്‍ കെ.പി പ്രകാശ്ബാബുവുവമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍.

അവസാന നിമിഷമാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ നിന്നും കുമ്മനത്തെ മാറ്റി നിര്‍ത്തിയത്. തുടക്കത്തില്‍ മത്സരിക്കുന്ന കാര്യം നിഷേധിച്ചിരുന്നെങ്കിലും, ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം, കെ സുരേന്ദ്രനൊപ്പം കുമ്മനവും വഴങ്ങുകയായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തെ തന്റെ താത്പര്യക്കുറവ് അറിയിച്ച കുമ്മനം, മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

നേരത്തെ രണ്ട് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു കുമ്മനം രാജശേഖരന്‍. തുടര്‍ന്ന് മിസോറാം ഗവര്‍ണറായി പോയെങ്കിലും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനം രാജി വെക്കുകയും, വീണ്ടും മത്സരിച്ച് ശശി തരൂരിനോട് പരാജയപ്പെടുകയുമാണുണ്ടായത്.