LiveTV

Live

Kerala

മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണതായി പരാതി

പാലക്കാട് ജില്ലയിലെ മണാർക്കാട് വട്ടമ്പലം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്

മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണതായി പരാതി

മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണതായി പരാതി. പാലക്കാട് ജില്ലയിലെ മണാർക്കാട് വട്ടമ്പലം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്. എന്നാൽ മനോജിനെതിരെ നിരവധി പരാതികളുണ്ടെന്നും ഇയാൾ രോഗം അഭിനയിക്കുകയാണെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. മണാർക്കാട് സ്റ്റേഷനിലെത്തിയ ഫയർഫോഴ്സ് മേധാവിയാണ് ഫയർഫോഴ്‌സ് ഡ്രൈവറായ മനോജിനോട് വാഹനം കഴുകാൻ പറഞ്ഞത്. രണ്ട് തവണ വാഹനം കഴുകിപ്പിച്ചെന്നും താൻ സംഘടന പ്രവർത്തനം

നടത്തുന്നതാണ് മേലുദ്യോസ്ഥരുടെ അതൃപ്തിക്ക് കാരണമെന്നും മനോജ് പറഞ്ഞു. വാഹനം കഴുകുന്നതിനിടെ വീണ് പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിനാണ് താൻ മണാർക്കാട് എത്തിയതെന്നും നടപടിക്കിൽ നിന്നും രക്ഷപെടനായി മനോജ് അഭിനയിക്കുകയാണെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു. ജില്ലാ ഫയർ ഫോഴ്സ് മേധാവിക്കെതിരെ മനോജിന്റെ ഭാര്യ രമ്യ മണാർക്കാട് പൊലീസിൽ പരാതി നൽകി.