LiveTV

Live

Kerala

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു പൗരയെന്ന നിലയിൽ ഭരണഘടന പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. 

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട സര്‍,

ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു പൗരയെന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഞാന്‍ 2019 സെപ്റ്റംബർ 18 ന് വൈകുന്നേരം ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയില്‍ എത്തിച്ചേര്‍ന്നു. വിസയും വിമാന ടിക്കറ്റും ലഭ്യമാക്കാനും അബുദാബിയില്‍ എത്തിച്ചേരാനും ഒരു വ്യക്തി എന്നെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്തു. ഞാന്‍ എന്റെ സ്വതന്ത്ര ഇച്ഛാശക്തി പ്രകാരം സെപ്റ്റംബര്‍ 24 ന് അബുബാദി കോടതിയില്‍ വെച്ച് ഇസ്‍ലാം മതം സ്വീകരിച്ചു. ഞാൻ ആയിഷ എന്ന പുതിയ പേര് സ്വീകരിച്ചു. ഞാന്‍ ഈ മതത്തെ അംഗീകരിക്കുകയും എന്റെ ജീവിതം ഈ വിശ്വാസപ്രകാരം ജീവിക്കാന്‍ ഉറപ്പിക്കുകയും ചെയ്തു.

ഞാനുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിരുന്നു. ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയില്‍ എത്തിയതെന്നും ഞാൻ ഇവിടെ നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവരെ അറിയിച്ചു. എന്റെ മാതാപിതാക്കളായ ബെന്നി വര്‍ഗീസ്, ആനിയമ്മ ബെന്നി, സഹോദരന്‍ ബോണി ബെന്നി എന്നിവര്‍ എന്നെ അബുദാബിയിൽ വെച്ച് കണ്ടിരുന്നു. അവരോടും ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്നും എന്റെ ഇച്ഛാസ്വാതന്ത്ര്യത്തിലാണ് മതപരിവര്‍ത്തനം നടത്തിയതെന്നും അറിയിച്ചിരുന്നു. എന്നെ തട്ടിക്കൊണ്ടുപോയി അല്ലെങ്കിൽ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണ് എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാന്‍ വിടണമെന്നും അഭ്യര്‍ഥിക്കുന്നു. നിലവിലുള്ള കേസ് പിന്‍വലിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

വിശ്വാസത്തോടെ ആയിഷ

ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ‘ലൗ ജിഹാദ്’ ആരോപണം നിഷേധിച്ച് പെണ്‍കുട്ടി നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചിരുന്നു.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം