LiveTV

Live

Kerala

ക്ലൈമറ്റ് സ്‌ട്രൈക്കിന് പിന്തുണയുമായി ഫ്‌ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

കൂടാതെ എന്‍.സി.സി കേഡറ്റുകള്‍ ബോധവല്‍ക്കരണ റാലിയും നടത്തി

ക്ലൈമറ്റ് സ്‌ട്രൈക്കിന് പിന്തുണയുമായി ഫ്‌ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

പ്രകൃതിയെ നശിപ്പിച്ചാല്‍ ജീവന്‍റെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന സന്ദേശവുമായി ലോക വ്യാപകമായി നടക്കുന്ന ക്ലൈമറ്റ് സ്‌ട്രൈക്കിന് വിദ്യാര്‍ഥികളുടെ സര്‍ഗാത്മക പിന്തുണ. താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചായിരുന്നു വിദ്യാര്‍ഥികള്‍ ക്ലൈമറ്റ് സ്ട്രൈക്കിന് പിന്തുണ നല്‍കിയത്. കൂടാതെ എന്‍.സി.സി കേഡറ്റുകള്‍ ബോധവല്‍ക്കരണ റാലിയും നടത്തി.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ലോക വ്യാപകമായി നടക്കുന്ന കാലാവസ്ഥാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. മനുഷ്യ നിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പുതു തലമുറയെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. താമരശ്ശേരി ഐ.എച് ആര്‍.ഡി കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു. താമരശ്ശേരി ക്ലസ്റ്ററിലെ എന്‍.സി.സി കേഡറ്റുകള്‍ ബോധവല്‍ക്കരണ റാലി നടത്തി. താമരശ്ശേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍റി സ്‌കൂള്‍, ചേന്ദ്രമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍, വേളങ്കോട് സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍റിറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍ സി സി കേഡറ്റുകളാണ് റാലിയില്‍ അണിനിരന്നത്.