LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനം ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ്

വരുന്ന തെരഞ്ഞെടുപ്പിൽ ഒന്നും നേടാനാകില്ലെന്ന് ബി.ജെ.പിക്ക് മനസ്സിലായി.

വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനം ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ്

വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പിൽ നിന്നും മത്സരിക്കാതെ മാറി നിന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിൽ പരാജയം മുന്നില്‍ കണ്ട് കുമ്മനം രാജശേഖരന്‍ ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ഒന്നും നേടാനാകില്ലെന്ന് ബി.ജെ.പിക്ക് മനസ്സിലായി. യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടുകയാണ് കുമ്മനം ചെയ്തത്. വട്ടിയൂർക്കാവിൽ യു.ഡി.എഫ് വലിയ വിജയം നേടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് സ്ഥാനാർഥി മോഹൻകുമാറിന് വിജയാശംസ നേരുകയും ചെയ്തു.