ഇടതു വലതു മുന്നണികള്‍ സഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് പ്രചരണം ശക്തം
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ജെ വിനോദിനെ കൂടി പ്രഖ്യാപിച്ചതോടെ എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിന് ആവേശം കൂടി. രണ്ട് ദിവസം മുൻപേ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.മനു റോയിയെ പ്രഖ്യാപിച്ചിരുന്നു.

എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമാകുകയാണ് എറണാകുളം മണ്ഡലത്തില്‍. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് ഔദ്യോഗിക തുടക്കമാകും.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ജെ വിനോദിനെ കൂടി പ്രഖ്യാപിച്ചതോടെ എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിന് ആവേശം കൂടി. രണ്ട് ദിവസം മുൻപേ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.മനു റോയിയെ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ വീടുകയറിയുള്ള പ്രചാരണത്തിലാണ് ഇരു സ്ഥാനാർത്ഥികളും. വടുതല ,ചേരാനല്ലൂർ മേഖലകളിലാണ് ഞായറാഴ്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൂടിയായ ടി.ജെ വിനോദ് സ്വന്തം ഡിവിഷനിൽ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. വൈകിട്ട് ടൗൺ ഹാളിൽ നടക്കുന്ന യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംബന്ധിക്കും. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്നലെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻ ടി.ജെ വിനോദ് പ്രതികരിച്ചിരുന്നു.
മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. തിങ്കളാഴ്ച വൈകിട്ടാണ് എൽ.ഡി.എഫിന്റെ കൺവെൻഷൻ.
Adjust Story Font
16