LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും 

ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി.

ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും 

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. സ്ഥാനാർഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി.

ഇനി ഒരു ദിവസം മാത്രമാണ് നാമനിർദേശ പത്രിക സമർപ്പണത്തിന് അവശേഷിക്കുന്നത്. ഇന്നലെയും ഇന്നും അവധിയായതു കാരണം പത്രിക സമർപ്പണം ഇല്ല. നാളെ രാവിലെ 11 മുതൽ 3വരെയാണ് പത്രിക നൽകാൻ കഴിയുക. പ്രമുഖ മുന്നണികളിൽ അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി മനു സി പുളിക്കൽ മാത്രമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്.

ഒക്ടോബർ 1നാണ് പത്രികകളുടെ സൂഷ്മ പരിശോധന. പിൻവലിക്കാനുളള അവസാന തിയതിയായ ഒക്ടോബർ 3ന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുക. വോട്ടെടുപ്പ് 21നും വോട്ടെണ്ണൽ 24നും നടക്കും. സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതോടെ എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണ രംഗത്തും സജീവമായി ക്കഴിഞ്ഞു. സ്ഥാനാർത്ഥികളുടെ റോഡ് ഷോ മിക്കയിടത്തും ആരംഭിച്ചു .

എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും ഇന്നു മുതൽ തുടങ്ങും. യു.ഡി.എഫ് കൺവെൻഷൻ നാളെ മുതലാണ് ആരംഭിക്കുക. സ്ഥാനാർത്ഥി നിർണ്ണയം വൈകിയതോടെ എൻ.ഡി.എയുടെ പ്രചാരണം മന്ദഗതിയിലാണ്. അതേസമയം ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർകാവിൽ നേതാക്കളുടെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നുണ്ട്.