Top

വട്ടിയൂർക്കാവിൽ കുമ്മനം; കോന്നിയിൽ കെ.സുരേന്ദ്രന് മേല്‍ സമ്മർദ്ദം

ഇടതു മുന്നണിയും യു.ഡി.എഫും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ ശക്തരായവരെ രംഗത്തിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

MediaOne Logo

Shefi Shajahan

Shefi Shajahan

  • Published:

    29 Sep 2019 3:14 AM GMT

  • Updated:

    2019-09-29 03:14:27.0

വട്ടിയൂർക്കാവിൽ കുമ്മനം; കോന്നിയിൽ കെ.സുരേന്ദ്രന് മേല്‍ സമ്മർദ്ദം
X

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരത്തിന് സമ്മതിച്ച സാഹചര്യത്തിൽ കോന്നിയിൽ കെ.സുരേന്ദ്രന് മേൽ സമ്മർദ്ദമേറി. ഇക്കാര്യത്തിൽ കൂടി തീരുമാനമായാൽ ഇന്ന് സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് ബി.ജെ.പി നീക്കം.

ഇടതു മുന്നണിയും യു.ഡി.എഫും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ ശക്തരായവരെ രംഗത്തിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശക്തമായ ആവശ്യത്തിന് മുന്നിൽ വട്ടിയൂർകാവിൽത്സരിക്കാൻ കുമ്മനം വഴങ്ങി. ഇതോടെ സുരേന്ദ്രന് മേലും ആവശ്യം വർധിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യം വക്കുന്ന സുരേന്ദ്രൻ ഇപ്പോഴും സമ്മതം മൂളിയിട്ടില്ല. എന്നാൽ ദേശീയ നേതൃത്വത്തിന് മുന്നിൽ സുരേന്ദ്രൻ വഴങ്ങിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായാൽ ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടിക പ്രസിദ്ധീകരിക്കും.

മഞ്ചേശ്വരത്തും ചെറിയ തർക്കമുള്ളതായി സൂചനയുണ്ട്. രവീശ തന്ത്രിഗുണ്ടാറിനും ശ്രീകാന്തിനുമായി ആവശ്യം വന്നതോടെയാണ് സതീശ് ചന്ദ്ര ഭണ്ഡാരിയുടെ പേര് സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ചത്. അരൂരിൽ പ്രകാശ് ബാബുവിനും, എറണാകുളത്ത് രാജഗോപാലും സ്ഥാനാർഥിയാകും.

TAGS :
Next Story