LiveTV

Live

Kerala

ജിനു മരിയ മാനുവലിന് അക്ഷരവീടൊരുങ്ങി

‘മാധ്യമം’ ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ സ്ഥാപനമായ യൂനിമനിയും ആരോഗ്യരംഗത്തെ ഇന്‍റര്‍നാഷണൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പുമാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്

ജിനു മരിയ മാനുവലിന് അക്ഷരവീടൊരുങ്ങി

ദേശീയ ഹൈജംബ് താരം ജിനു മരിയ മാനുവലിന് അക്ഷരവീടൊരുങ്ങി. അക്ഷരവീട് പദ്ധതിയിൽ എറണാകുളം ജില്ലയിലെ ആദ്യവീടാണിത്. പ്രൗഢ ഗംഭീര ചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാറാണ് ജിനു മരിയക്ക് വീട് സമർപ്പിച്ചത്. മലയാളത്തിന്‍റെ 51 അക്ഷരങ്ങൾ ചേർത്തു നിർത്തി 'മാധ്യമം' ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇന്‍റര്‍നാഷണൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമർപിക്കുന്ന അക്ഷരവീട് പദ്ധതിയിലെ 'ഒ' എന്ന വീടാണ് ജിനു മരിയക്ക് കൈമാറിയത്.

ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാനും ആർകിടെക്റ്റുമായ ജി.ശങ്കറാണ് പോത്താനിക്കാട് പുളിന്താനത്ത് നിർമിച്ച വീട് രൂപകൽപന ചെയ്തത്. ഡീൻ കുര്യാക്കോസ് എം.പി എൽദോ എബ്രഹാം എം.എൽ.എ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. മാധ്യമം സി.ഇ.ഓ പി.എം സ്വാലിഹ് അധ്യക്ഷത വഹിച്ചു. യൂനിമണി സി.ഇ.ഓ സുധീർ നീലകണ്ഠൻ അക്ഷരവീട് സ്നേഹ സന്ദേശം നൽകി. സംഗീത രംഗത്ത് 40 വർഷം പിന്നിട്ട പിന്നണി ഗായകൻ കെ.ജി മാർക്കോസിനെ ചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാർ ആദരിച്ചു. വർഷങ്ങളായി ആയുർവേദ രംഗത്ത് സേവനം നടത്തുന്ന സെന്‍റ്. പോൾസ് ആയുർവേദ സ്ഥാപനം മേധാവി എ.പി എൽദോ വൈദ്യരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.