LiveTV

Live

Kerala

ആലപ്പുഴയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു 

മിനി വാനും രണ്ട് ലോറികളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആലപ്പുഴയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു 

ആലപ്പുഴ എസ്.എല്‍ പുരത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ആലപ്പുഴ സ്വദേശി സിജു, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബഷീർ (60) എന്നിവരാണ് മരിച്ചത്. മിനി വാനും രണ്ട് ലോറികളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. മിനി വാനിൽ മീൻ ലോറി ഇടിച്ചപ്പോൾ ഇതിനിടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.