LiveTV

Live

Kerala

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്

മുന്‍കൂര്‍ പണം അനുവദിച്ചതിനെതിരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വോഷണ സംഘം ഹൈക്കോടതിയിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്

 പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി കേസിലെ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ് . മുന്‍കൂര്‍ തുകയ്ക്ക് പലിശ കുറച്ചതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്.

പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വോഷണ സംഘം ഹൈക്കോടതിയിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപോര്‍ട്ട് . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ മന്ത്രിക്കെതിരായ ടി.ഒ സൂരജ് ഉന്നയിച്ച വാദങ്ങൾ തള്ളുന്ന നിലപാടായിരുന്നു വിജിലൻസ് നേരത്തെ സ്വീകരിച്ചത് . എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിക്കാന്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അനുമതി നല്‍കിയതിന് പിന്നില്‍ തെററായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

മുന്‍കൂര്‍ പണമായി അനുവദിച്ച എട്ടേകാല്‍ കോടിയ്ക്ക് പലിശ കുറച്ചതുമൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി. അക്കൊണ്ട് ജനറലിന്റെ 2014 ലെ റിപോര്‍ട്ടില്‍ 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി വ്യക്തമാക്കുന്നുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. സൂരജിനെ ജയിലെത്തി ചോദ്യം ചെയ്തപ്പോഴും മുന്‍മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചുവെന്നും മന്ത്രിയുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വോഷണം നടത്തുകയാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.