LiveTV

Live

Kerala

ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരട് ഫ്ലാറ്റുടമകള്‍

വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു

 ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരട് ഫ്ലാറ്റുടമകള്‍

ഫ്ലാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരടിലെ ഫ്ലാറ്റുടമകള്‍. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.

അതേസമയം നഗരസഭാ സെക്രട്ടറിയുടെ ചുമതലയുടെ സബ്കലക്ടര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നഗരസഭാ ഭരണസമിതി രംഗത്തെത്തി. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കി.