LiveTV

Live

Kerala

മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നാളെ മുതല്‍

നഗരസഭയിലെ ഭരണ സ്തംഭനത്തെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം

മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നാളെ മുതല്‍

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാനുള്ള നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ബില്‍ഡര്‍മാരുടെ അക്കൌണ്ട് മരവിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയതായും ടോം ജോസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ ഉച്ചക്ക് 2.30 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ഉള്ള നഷ്ട പരിഹാരം സമയ ബന്ധിതമായി നൽകും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കളക്ടറും ജില്ലാ പൊലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേ സമയം ഫ്ലാറ്റ് ഒഴിയാൻ ഉപാധികളുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. വെള്ളവും വൈദ്യുതിയും പുനസ്ഥാപിച്ചാൽ മാത്രമേ സാധനങ്ങൾ മാറ്റാനാകുകയുള്ളുവെന്നും 20 ദിവസമെങ്കിലും സമയം വേണമെന്നുമാണ് ഉടമകളുടെ നിലപാട്. നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ നഗരസഭയുടെ ദൈന്യം ദിന കാര്യങ്ങളിൽ ഇടപെടാത്തത് ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് നഗരസഭ ചെയർമാൻ ആരോപിച്ചു.