LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ നാളെ മുതല്‍ ഒഴിപ്പിച്ചു തുടങ്ങും 

കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തോടെ പൊളിക്കാന്‍ തീരുമാനായി. അതേസമയം നാളെ മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

മരടിലെ ഫ്ലാറ്റുകള്‍ നാളെ മുതല്‍ ഒഴിപ്പിച്ചു തുടങ്ങും 

മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാനുള്ള നടപടി നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും. സർക്കാർ തയാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. പുനരധിവാസത്തിന് 500 ഫ്ലാറ്റുകള്‍ തയ്യാറായതായി സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു.

അതിനിടെ കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തോടെ പൊളിക്കാന്‍ തീരുമാനമായി. അതേസമയം നാളെ മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

അതേസമയം മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകളും അക്കൗണ്ടും സുപ്രീംകോടതി മരവിപ്പിച്ചു. ജയിന്‍ കണ്‍സ്ട്രക്ഷന്‍, ആല്‍ഫ, സെറിന്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ , ഗോല്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് കോടതി നടപടി. അനധികൃത ഫ്ലാറ്റ് നിര്‍മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മരട് ഫ്ലാറ്റുടമകൾക്ക് നഷ്ട പരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി സമിതി രൂപീകരിച്ചു.

ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.