LiveTV

Live

Kerala

കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു 

ഡി.സി.സിയിലെ ഒരു വിഭാഗം നേതാക്കളാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് റോബിന്‍ പീറ്റര്‍ മീഡിയവണിനോട് പറഞ്ഞു

 കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു 

കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച റോബിന്‍ പീറ്ററിന്റെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഡി.സി.സിയിലെ ഒരു വിഭാഗം നേതാക്കളാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് റോബിന്‍ പീറ്റര്‍ മീഡിയവണിനോട് പറഞ്ഞു.

കോന്നിയിലെ സ്ഥാനാര്‍ഥിയായി മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജിന്റെ പേര് കെ.പി.സി.സി ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെയാണ് അതൃപ്തിയുമായി അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. വിജയസാധ്യതയുള്ളവരുടെ പേര് പറയാന്‍ നിര്‍ദേശിച്ചതിനാലാണ് റോബിന്‍ പീറ്ററിനെ നിര്‍ദേശിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ വിജയസാധ്യതയെപ്പറ്റി പറയാം.

അതിനിടെ ഡി.സി.സിയിലെ ഒരു വിഭാഗമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് റോബിന്‍ പീറ്റര്‍ മീഡിയവണിനോട് പറഞ്ഞു. കോന്നിയില്‍ വിമതനാകാനില്ലെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കുമന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു.