LiveTV

Live

Kerala

കോന്നിയിലെ സ്ഥാനാർഥിയോടുള്ള പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് മാറ്റാനുള്ള ശ്രമത്തില്‍ ഡി.സി.സി

ഇത് വ്യക്തമാക്കുന്നതാണ് അടൂർ പ്രകാശ് എം. പിയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ്

 കോന്നിയിലെ സ്ഥാനാർഥിയോടുള്ള പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് മാറ്റാനുള്ള ശ്രമത്തില്‍ ഡി.സി.സി

കോന്നിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് മാറ്റാനുള്ള ശ്രമത്തിലാണ് ഡി. സി.സി നേതൃത്വം. ഇത് വ്യക്തമാക്കുന്നതാണ് അടൂർ പ്രകാശ് എം. പിയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ്.

റോബിൻ പീറ്ററിനെയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പരസ്യമായി പറയുമ്പോൾ മോഹൻ രാജിന്റെ പ്രചാരണത്തെയും വിജയ സാധ്യതയെയും അത് ബാധിച്ചേക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശും കോൺഗ്രസ് ജില്ലാ നേതൃത്വവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നതിന്റെ സൂചന കൂടിയാണ് ശ്യാം എസ്. കോന്നിയെ വിമത സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ അടൂർ പ്രകാശുമായി അനുരഞ്ജനത്തിന് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ്, തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരൊക്കെ, ഇപ്പോൾ സുഹൃത്തുക്കളായി മാറിയെന്ന അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഇത്,പലരെയും ലക്ഷ്യം വച്ചുള്ളതാണ്.

ഈഴവ സമുദായത്തിന് പ്രധാന്യം ഉള്ള മണ്ഡലത്തിൽ പ്രചാരണങ്ങളിൽ ഉൾപ്പടെ അടൂർ പ്രകാശിന്റെ സാന്നിധ്യം യു.ഡി. എഫ് സ്ഥാനാർത്ഥിയ്ക്ക് ഗുണം ചെയ്യും. അതെ സമയം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജെനീഷ് കുമാർ പ്രചാരണ പരിപാടികളിൽ സജീവമാണ് . നാളെ കോന്നിയിൽ നടക്കുന്ന മണ്ഡലം കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും. ബൂത്ത് തല പ്രവർത്തനങ്ങളും എൽ.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേരിനാണ് ഇപ്പോഴും പ്രഥമ പരിഗണന. ഇന്നോ നാളെയോ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.