LiveTV

Live

Kerala

പാലായിലെ തോല്‍വിക്ക് പിന്നിലെ വില്ലന്‍ പി.ജെ ജോസഫ്- ജോസ് ടോം 

സ്വന്തം മുന്നണിയെ പി.ജെ ജോസഫ് ഒറ്റുകൊടുത്തു

പാലായിലെ തോല്‍വിക്ക് പിന്നിലെ വില്ലന്‍ പി.ജെ ജോസഫ്- ജോസ് ടോം 

പാലായിലെ തോല്‍വിക്ക് പിന്നിലെ പരസ്യമായ വില്ലന്‍ പി.ജെ ജോസഫാണെന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം. സ്വന്തം മുന്നണിയെ പി.ജെ ജോസഫ് ഒറ്റുകൊടുത്തുവെന്നും സ്ഥാനാര്‍ഥി നിര്‍ണയ അവകാശം ജോസ് കെ മാണിക്കാണെന്ന് യു.ഡി.എഫ് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജോസഫ് വിഭാഗം പുറത്തുവിട്ട സന്ദേശമാണ് തോല്‍വിക്ക് കാരണമായത്.

ജോസഫ് കണ്ടത്തിലിനെ സ്ഥാനിര്‍ഥിയായി നിര്‍ത്തി ചിഹ്നത്തിനായി തര്‍ക്കം ഉന്നയിച്ചത് ജോസഫ് പക്ഷമാണ്. ചിഹ്നം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന്് യു.ഡി.എഫ് ഉറപ്പ് നല്‍കിയിരുന്നു. തന്റെ പേര് യു.ഡി.എഫ് ചര്‍ച്ച ചെയ്തപ്പോള്‍ പി.ജെ എതിര്‍ത്തില്ല. എന്നാല്‍ അതിന് ശേഷം പ്രശ്‌നങ്ങളുണ്ടാക്കി.

പാലായിലേത് ചോദിച്ച് വാങ്ങിയ പരാജയമായിരുന്നെന്നും ജോസ് കെ മാണിക്കാണ് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.