LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു   

സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു   

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും എറണാകുളം ടി.ജെ വിനോദും മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

കെ.പി.സി.സി പ്രസിഡണ്ട് മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകിയിരുന്നു. ഇതിനാണ് പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് അംഗീകാരം നൽകിയത്. തർക്കം നിലനിൽക്കുന്ന കോന്നിയിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച പി.മോഹൻരാജിനെ തന്നെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മോഹൻരാജ് മുൻ ഡി.സി.സി പ്രസിഡണ്ടും പത്തനംതിട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാനുമാണ്.

വട്ടിയൂർകാവിൽ മുൻ എം.എൽ.എയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ മോഹൻകുമാർ മത്സരിക്കും. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം.

ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍) മോഹന്‍കുമാര്‍(വട്ടിയൂര്‍കാവ്) പി.മോഹന്‍രാജ്(കോന്നി) ടി.ജെ വിനോദ്(എറണാകുളം) 
ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍) മോഹന്‍കുമാര്‍(വട്ടിയൂര്‍കാവ്) പി.മോഹന്‍രാജ്(കോന്നി) ടി.ജെ വിനോദ്(എറണാകുളം) 

അരൂരിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥി. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടിയത് ഷാനിമോളെ തുണക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എറണാകുളത്ത് വലിയ തർക്കങ്ങൾ ഇല്ലാതെയാണ് ടി.ജെ വിനോദ് സ്ഥാനാർത്ഥിയാവുന്നത്. കെ.വി തോമസ് അവകാശവാദമുന്നയിച്ചുവെങ്കിലും പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിക്കുകയായിരുന്നു.