LiveTV

Live

Kerala

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ വഴിത്തിരിവ്

ബോംബേറ് ബ്രാഞ്ച് സെക്രട്ടറിയും സഹായിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ വഴിത്തിരിവ്

മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്. ബോംബേറ് ബ്രാഞ്ച് സെക്രട്ടറിയും സഹായിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. സംഭവത്തില്‍ പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു,സഹായി വിനോദ് എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ഒരു സംഘം ബോബെറിഞ്ഞെന്നായിരുന്നു പരാതി. തുടര്‍ന്ന് ബിജു തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് ബിജുവിന്റെ സഹായി വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. ബിജുവിന്റെ അറിവോടെ താനാണ് ബോംബെറിഞ്ഞതെന്ന് വിനോദ് പോലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് മാഹി പൊലീസ് ബിജുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡ്ഡിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.വൈകിട്ടോടെ ബിജുവിനെയും വിനോദിനെയും മാഹി കോടതിയില്‍ ഹാജരാക്കും