LiveTV

Live

Kerala

ബി.ഡി.ജെ.എസ്- ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു 

ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ബി.ഡി.ജെ.എസ് നിലപാട്. എൻ.ഡി.എ സംസ്ഥാന ഘടകം രൂപീകരിച്ച നാൾ മുതൽ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

 ബി.ഡി.ജെ.എസ്- ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു 

ഉപതെരഞ്ഞെടുപ്പ് അടുക്കുംതോറും ബി.ഡി.ജെ.എസ്- ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു. പാലായിൽ വോട്ട് ചോർന്നതും അരൂരിൽ മത്സര രംഗത്ത് നിന്ന് പിന്മാറിയതും ഇടത്പക്ഷത്തെ സഹായിക്കാനാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഘടകകക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ബി.ഡി.ജെ.എസ് നിലപാട്. എൻ.ഡി.എ സംസ്ഥാന ഘടകം രൂപീകരിച്ച നാൾ മുതൽ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

കേന്ദ്ര ഭരണത്തിന് കീഴിൽ ലഭിക്കേണ്ടിയിരുന്ന അർഹമായ സ്ഥാനങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച് ആയിരുന്നു പ്രധാന തർക്കം. പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഉണ്ടായ വോട്ട് ചോർച്ചയാണ് ബി ഡി.ജെ.എസിനെ ബി.ജെ.പി പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. ഈ ചോർച്ചയുടെ ഫലം കൊയ്തത് ഇടത്പക്ഷമാണ്. അരൂരിൽ ബി.ഡി.ജെ.എസ് മത്സരത്തിൽ നിന്ന് പിന്മാറിയത് ഇടത് മുന്നണിയെ സഹായിക്കാനാണെന്നാണ് ബി.ജെ.പി പക്ഷം.

ബി.ഡി.ജെ എസ് ഇടത് മുന്നണിയോട് അടുത്ത് നിൽക്കുന്ന സമീപനം സ്വീകരിക്കുന്നത് ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തർക്കം രൂക്ഷമായ സാഹചര്യത്തില്‍‌ സ്ഥാനമാനങ്ങളാണ് പ്രശ്നം എന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ബി.ഡി.ജെ.എസ്. അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മത്സരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് ഇടഞ്ഞ് നിൽക്കുന്നത് വെല്ലുവിളിയാകും.