LiveTV

Live

Kerala

വിദ്യാര്‍ഥിനിയെ അധ്യാപകര്‍ മെഡിക്കല്‍ കോളേജില്‍ ഒറ്റക്കാക്കി എന്ന് പരാതി; വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിനല്‍കി

രോഗിയോടെപ്പം നില്‍‍ക്കാന്‍ തയ്യറായ പെണ്‍കുട്ടിയെപോലും വാര്‍ഡന്‍ അതിന് അനുവദിച്ചിലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു

വിദ്യാര്‍ഥിനിയെ അധ്യാപകര്‍ മെഡിക്കല്‍ കോളേജില്‍ ഒറ്റക്കാക്കി എന്ന് പരാതി; വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിനല്‍കി

പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയ കോളജില്‍ ആദിവാസി വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ കടന്നുകളഞ്ഞതായി പരാതി. വനിത ഹോസ്റ്റലിലെ വിദ്യാര്‍ഥിനിയെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകര്‍ ഒറ്റാക്കാക്കി പോയത്. വാര്‍ഡന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ടാംവര്‍ഷ ബി.എ എക്ണോമിക്സ് വിദ്യാര്‍ഥിനിക്ക് അസുഖം മൂര്‍ഛിച്ചത്. അട്ടപ്പാടിയിലെ ദാസനൂരിലെ സിക്കിള്‍സന്‍ അനീമയയുള്ള വിദ്യാര്‍ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം അധികമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥിയെ കൊണ്ടുപോയി. ഹോസ്റ്റല്‍ വാര്‍ഡനും ,മറ്റെരു അധ്യാപികയും,ഒരു വിദ്യാര്‍ഥിനിയുമാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്.

രോഗിയോടെപ്പം നില്‍‍ക്കാന്‍ തയ്യറായ പെണ്‍കുട്ടിയെപോലും വാര്‍ഡന്‍ അതിന് അനുവദിച്ചിലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. അവശയായ വിദ്യാര്‍ഥിനി സഹായത്തിന് ആരുമില്ലാതെ മണികൂറുകളോളം മെഡിക്കല്‍ കോളജില്‍ ഒറ്റക്ക് കഴിഞ്ഞു. എന്നാല്‍ രാത്രിതന്നെ വൈസ് പ്രിന്‍സിപ്പളും ,അധ്യാപകരും , വിദ്യാര്‍ഥിനികളും ആശുപത്രിലെത്തിയെന്നാണ് കോളജിന്‍റെ വിശദീകരണം. ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തി. ഹോസ്റ്റല്‍ വാര്‍ഡനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി മറ്റെരു അധ്യാപകന് വാര്‍ഡന്‍റെ താല്‍കാലിക ചുമതല നല്‍കി. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിനല്‍കി.