LiveTV

Live

Kerala

തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടി; തുറന്നടിച്ച് യു.ഡി.എഫ് നേതാക്കള്‍

തര്‍ക്കങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പാണ് കെ.മുരളീധരന്‍റെ വാക്കുകളില്‍

തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടി; തുറന്നടിച്ച് യു.ഡി.എഫ് നേതാക്കള്‍

പാലായിലെ തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് തുറന്നടിച്ച് യുഡിഎഫ് നേതാക്കള്‍. കേരള കോണ്‍ഗ്രസിലെ ചേരിപ്പോരിനോടുള്ള ജനങ്ങളുടെ വൈകാരിക പ്രതികരണമാണ് പാലായില്‍ കണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും മുന്നണിക്കത്ത് മത്സരം വിനയായെന്ന് ബെന്നി ബെഹനാനും പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം മാണിയുടെ സ്വന്തം പാല തന്നെ നഷ്ടപ്പെടുത്തിയ അവസ്ഥയിലെത്തിയതോടെ തുറുന്നു പറയാതെ കാര്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വം.

തര്‍ക്കങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പാണ് കെ.മുരളീധരന്‍റെ വാക്കുകളില്‍. പാല ഫലം യു.ഡി.എഫ് നേതൃത്വത്തിനുള്ള വോട്ടർമാരുടെ താക്കീതെന്ന് വി.എം സുധീരനും അഭിപ്രായപ്പെട്ടു