LiveTV

Live

Kerala

പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി

കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി

പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി

പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി. പള്ളിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമന്നും കോടതി നിര്‍ദേശം നല്‍കി. കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യാക്കോബായ വിഭാഗം.

പിറവം പള്ളിയില്‍ ഞായറാഴ്ച ഓർത്തഡോക്സ്‌ വൈദികന്‍റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. എന്നാൽ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കലക്ടറുടെയും പോലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കലക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണമെന്നും കോടതി വ്യക്തമാക്കി. പള്ളി പൂര്‍ണമായും കളക്ടറുടെ നിയന്ത്രണത്തിലായതോടെ സംഘര്‍ഷമില്ലാതെ സുപ്രീംകോടതി വിധി നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷ. അതേ സമയം പള്ളി വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിലാണ് യാക്കോബായ സഭ നേതൃത്വം. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാത്ത ഒരു സംവിധാനത്തോടും ചേര്‍ന്നു നില്‍ക്കാനാവില്ലെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.