Top

പാലാ തെരഞ്ഞെടുപ്പ് ഫലം; യു.ഡി.എഫിന് നല്‍കിയത് കനത്ത തിരിച്ചടി

ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടി അസാധാരണ വിജയം നേടിയെടുത്ത യു.ഡി.എഫിന് അരനൂറ്റാണ്ട് കൈവശംവെച്ച സ്വന്തം തട്ടകം കൈവിട്ടുപോയത് അപ്രതീക്ഷിതമായി

MediaOne Logo

Roshin

Roshin

  • Updated:

    2019-09-27 14:38:22.0

Published:

27 Sep 2019 2:38 PM GMT

പാലാ തെരഞ്ഞെടുപ്പ് ഫലം; യു.ഡി.എഫിന് നല്‍കിയത് കനത്ത തിരിച്ചടി
X

പാലാ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് ഏല്‍പ്പിച്ചത് കനത്ത തിരിച്ചടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മേൽക്കൈ നഷ്ടപ്പെട്ട യു.ഡി.എഫിന് വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാവും.

കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പാലാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് വിലയിരുത്തുമ്പോഴും അത് യു.ഡി.എഫിനു ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടി അസാധാരണ വിജയം നേടിയെടുത്ത യു.ഡി.എഫിന് അരനൂറ്റാണ്ട് കൈവശംവെച്ച സ്വന്തം തട്ടകം കൈവിട്ടുപോയത് അപ്രതീക്ഷിതമായി. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെ പാലാ സ്വാധീനിക്കാകാതിരിക്കാൻ യുഡിഎഫിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പ്രത്യേകിച്ചും.

TAGS :

Next Story