LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി 

രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി 

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.