LiveTV

Live

Kerala

‘ഇടതുമുന്നണി ബി.ജെ.പി വോട്ട് വാങ്ങി’ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ജയത്തില്‍ സി.പി.എമ്മിന് മേനി പറയാനില്ലെന്നും അഞ്ച് ഉപതെഞ്ഞെടുപ്പുകളില്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ഇടതുമുന്നണി ബി.ജെ.പി വോട്ട് വാങ്ങി’ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലായില്‍ ഇടതുമുന്നണി ബി.ജെ.പി വോട്ട് വാങ്ങിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബി.ജെ.പി വോട്ട് വാങ്ങിയിട്ടും എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞു. കേരള കോൺഗ്രസിലെ ചേരിപ്പോര് വോട്ടർമാരെ കോപാകുലരാക്കി. ജയത്തില്‍ സി.പി.എമ്മിന് മേനി പറയാനില്ലെന്നും അഞ്ച് ഉപതെഞ്ഞെടുപ്പുകളില്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടക കക്ഷിയെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്നും പാലയിലേത് കൈതെറ്റാണെന്നും അദ്ദേഹം സമ്മതിക്കുന്നു. വരാനിരിക്കുന്ന അഞ്ച് ഇടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ശരിയായ ജനവിധി പ്രകടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.