LiveTV

Live

Kerala

സുപ്രിംകോടതി വന്നതോടെ മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

ഒക്ടോബർ ഒമ്പതിന് മുമ്പ് പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുന്നതടക്കമുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം

സുപ്രിംകോടതി വന്നതോടെ മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

സുപ്രീംകോടതി വിധി വന്നതോടെ ഫ്ലാറ്റ്പൊളിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി സര്‍ക്കാര്‍. ഒക്ടോബര്‍ ഒമ്പതിന് പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ്കലക്ടര്‍ അറിയിച്ചു. മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ലഭിക്കാതെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന് ഉടമകൾ വ്യക്തമാക്കി

ഒക്ടോബർ ഒമ്പതിന് മുമ്പ് പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുന്നതടക്കമുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കാൻ മെക്കാനിക്കൽ മെത്തേഡിനാണ് മുൻഗണന നൽകുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റുകൾ പൊളിക്കില്ല. ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ചവയിൽ നിന്ന് 6 കമ്പനികളെ തെരഞ്ഞെടുത്ത് അവരുടെ പ്രതിനിധികളുമായി സബ് കളക്ടർ ചർച്ച നടത്തി. എന്നാൽ ഒഴിപ്പിക്കൽ എന്ന് ആരംഭിക്കുമെന്നത് നഗരസഭ വ്യക്തമാക്കിയില്ല. അതേസമയം ഫ്ലാറ്റിൽ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ

ജനറേറ്റർ വഴി വൈദ്യുതി എത്തിച്ചും ടാങ്കറുകളിൽ വെള്ളമെത്തിച്ചുമാണ് താമസക്കാർ ആവശ്യങ്ങൾ നിറവേറ്റുന്നത്. അതേ സമയം മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. കൊച്ചിയിലെ ക്രൈബ്രാംഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മുഴുവന്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവികളോടും യോഗത്തിൽ പങ്കെടുക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.