LiveTV

Live

Kerala

കോന്നി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രാദേശിക നേത്യത്വത്തില്‍ പൊട്ടിത്തെറി

വിമത സ്ഥാനാർഥിയെ അവതരിപ്പിച്ച് കൂടുതൽ സമ്മർദം ചെലുത്തകയാണ് ലക്ഷ്യം

കോന്നി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രാദേശിക നേത്യത്വത്തില്‍ പൊട്ടിത്തെറി

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ് പ്രാദേശിക നേത്യത്വം. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ശ്യാം എസ് കോന്നിയാവും വിമതനായി മത്സരിക്കുക.

കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പി.മോഹൻരാജിനെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഒരുങ്ങുന്നത്. റോബിൻ പീറ്ററല്ലാതെ മറ്റാരു സ്ഥാനാർഥിയാക്കിയാലും കോന്നിയിൽ വിജയിക്കില്ലെന്ന് കോൺഗ്രസ് പ്രദേശിക നേതാക്കാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമത സ്ഥാനാർഥിയെ അവതരിപ്പിച്ച് കൂടുതൽ സമ്മർദം ചെലുത്തകയാണ് ലക്ഷ്യം.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് റോബിൻ പീറ്ററിന്‍റെ പേര് സംസ്ഥാന നേതൃത്വം ആദ്യം പരിഗണച്ചിരുന്നെങ്കിലും ഡി.സി.സിയുടെ എതിർപ്പിനെ തുടർന്ന് മാറ്റുകയായിരുന്നു.