LiveTV

Live

Kerala

ചരിത്ര തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി

വരും ദിവസങ്ങളില്‍ ഇരുവിഭാഗങ്ങളും കൊമ്പുകോർക്കാന്‍ തന്നെയാണ് തീരുമാനമെന്നത് പ്രതികരണത്തില് വ്യക്തം

ചരിത്ര തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി

പാലായിലെ ചരിത്ര തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി. ജോസ് കെ മാണി വിഭാഗത്തിന്‍റെ പക്വതയില്ലായ്മയാണ് തോല്‍വി ഏറ്റുവാങ്ങാന്‍ കാരണമെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. രണ്ടില ചിഹ്നത്തില്‍ മല്‍സരിച്ചിരുന്നെങ്കില്‍ തോല്‍വി ഒഴിവാക്കാമായിരുന്നുവെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. രാവിലെ ഫലസൂചനകള്‍ എത്തിതുടങ്ങിയതോടെ ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകളില്‍ ചോർച്ചയുണ്ടായതായും പി.ജെ ജോസഫ് പ്രതികരിച്ചു.

രണ്ടില ചിഹ്നം പോലും യുഡിഎഫ് സ്ഥാനാർഥിക്കായി വാങ്ങിച്ചെടുത്തില്ല. തർക്കങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാ ഘട്ടത്തിലും യു.ഡി.എഫ് നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. പരാജയകാരണം യുഡിഎഫ് വിലയിരുത്തണം.

പരാജയദിനത്തില്‍ ജോസ് കെ മാണി വിവാദങ്ങളിലേക്ക് കടന്നില്ല. ചിഹ്നമുണ്ടായിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് മാത്രം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇരുവിഭാഗങ്ങളും കൊമ്പുകോർക്കാന്‍ തന്നെയാണ് തീരുമാനമെന്നത് പ്രതികരണത്തില് വ്യക്തം.