LiveTV

Live

Kerala

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്‍; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം

വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന്‍ 

 രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്‍; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമായെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന്‍ പറഞ്ഞു. ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചത് കൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് കാപ്പന്‍ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.