LiveTV

Live

Kerala

കൈ അടിക്കെടാ; ബസുകാരനെ പാഠം പഠിപ്പിച്ച സ്കൂട്ടര്‍ യാത്രികക്ക് കൈയ്യടി

തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്തു വന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ മുന്നില്‍ ചങ്കുറപ്പോടെ നിന്ന സ്കൂട്ടര്‍ യാത്രികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

കൈ അടിക്കെടാ; ബസുകാരനെ പാഠം പഠിപ്പിച്ച സ്കൂട്ടര്‍ യാത്രികക്ക് കൈയ്യടി

ബസ്സും ലോറിയുമൊക്കെ സ്ഥിരമായി അമിത വേഗത്തില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി പായുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെയുള്ളപ്പോള്‍ പലപ്പോഴും വലിയ വണ്ടി കണ്ട് ഇരു ചക്ര വാഹനങ്ങളും മറ്റു ചെറിയ വണ്ടികളുമെല്ലാം ഒഴിഞ്ഞു കൊടുക്കുകയാണ് പതിവ്. എന്നാല്‍ തെറ്റായ ദിശയില്‍ വന്ന ബസ്സിനു മുന്നില്‍ ധൈര്യത്തോടെ നിന്ന സ്കൂട്ടര്‍ യാത്രികയുടെ വീഡിയോ ആണിപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

Kaiadikyadaaaa 👏 👧

Posted by Unni Mukundan on Wednesday, September 25, 2019

ട്രാഫിക് ബ്ലോക്ക് കടന്നു റോങ് സൈഡിലൂടെ വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി, യുവതിയുടെ സ്കൂട്ടറിന്‍റെ മുന്‍പില്‍ എത്തിയ ബസ് യുവതി മാറിക്കൊടുക്കുമെന്ന് കരുതിയെങ്കിലും സ്കൂട്ടറുമായി യുവതി അവിടെ തന്നെ നിന്നു. സ്കൂട്ടര്‍ മാറ്റില്ലെന്ന് മനസിലായതോടെ ഡ്രൈവര്‍ ബസ് ശരിയായ ദിശയിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണം.

സംഭവം നടന്ന സഥലം വ്യകതമല്ലെങ്കിലും സംഗതി ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു. സിനിമാ നടന്‍ ഉണ്ണി മുകുന്ദനും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.