LiveTV

Live

Kerala

പിറവത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ

ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയിൽ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്

പിറവത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്  യാക്കോബായ സഭ

പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പിറവത്ത് ഹർത്താൽ നടത്തുമെന്ന് യാക്കോബായ സഭ. ഹെെക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ നടന്ന പൊലീസ് നടപടിയിൽ മെത്രാപൊലീത്തമാരെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.

സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Also read: പിറവം പള്ളി തര്‍ക്കം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയിൽ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാൽ നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, പള്ളിയുടെ നിയന്ത്രണം എറണാകുളം കലക്ടറെ ഏൽപ്പിച്ച് ഉത്തരവിടുകയായിരുന്നു.