LiveTV

Live

Kerala

പിറവം പള്ളിയുടെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കേസില്‍ നിയമലംഘനം അനുവദിക്കാനാവില്ല.നാളെ ഉച്ചക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു

പിറവം പള്ളിയുടെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. കേസില്‍ നിയമലംഘനം അനുവദിക്കാനാവില്ല.നാളെ ഉച്ചക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രധാന ഗേറ്റ് തകര്‍ത്താണ് പൊലീസ് പള്ളിക്കകത്ത് കടന്നത്.

പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.