LiveTV

Live

Kerala

പിറവം പള്ളി തര്‍ക്കം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധിച്ചത്.

പിറവം പള്ളി തര്‍ക്കം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

പിറവം പള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഉച്ചക്ക് ഒന്നരയോടെ പൊലീസ് അറസ്റ്റ് നടപടകളിലേക്ക് നീങ്ങിയത്. ആദ്യം ബലം പ്രയോഗിച്ചെങ്കിലും പിന്നീട് സമാധാനപരമായി യാക്കോബായ വിശ്വാസികള്‍ അറസ്റ്റിന് വഴങ്ങി.

ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധിച്ചത്. ഇതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം

ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് തവണ കേസ് പരിഗണിച്ച ഹൈക്കോടതി ഉച്ചക്ക് 1.45ന് മുമ്പ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഉത്തരവിട്ടിരുന്നു.

1.45ന് കേസ് വീണ്ടും പരിഗണിച്ച കോടതി പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമന്ന് ഉത്തരവിട്ടു. നിയമ ലംഘനം അനുവദിക്കാനാവില്ലെന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഉത്തരവ് നടപ്പാക്കി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പളളി തര്‍ക്കത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യോക്കോബായ വിഭാഗം ആവശ്യപ്പെട്ടു.