LiveTV

Live

Kerala

വയനാട്ടില്‍ ദേശീയ പാത ഉപരോധിച്ച് വന്‍ ജനപ്രക്ഷോഭം

ബഹുജനങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ ആണ് ദേശീയപാത ഉപരോധിക്കാൻ എത്തിയത്

വയനാട്ടില്‍ ദേശീയ പാത ഉപരോധിച്ച് വന്‍ ജനപ്രക്ഷോഭം

സുൽത്താൻ ബത്തേരി മൈസൂർ ദേശീയ പാത 766 പുർണ്ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ പ്രക്ഷോപം ശക്തിപ്പെടുന്നു. സമരത്തിൻെറ മൂന്നാം ഘട്ടമായി സംസ്ഥാന അതിർത്തിയിലെ മൂലഹള്ളയിൽ ദേശീയ പാത ഉപരോധിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആണ് ഉപരോധസമരം.

കാലത്ത് 11 മണിക്ക് ആരംഭിച്ച സമരത്തിൽ വയനാട് ജില്ലയിലെ മൂന്ന് എം.എൽ.എമാർ ഉൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുത്തു. നൂൽപ്പുഴ പഞ്ചായത്തിലെ ബഹുജനങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ ആണ് ദേശീയപാത ഉപരോധിക്കാൻ എത്തിയത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.

ദേശീയപാത 766 പൂർണ്ണമായും അടച്ചി ടുമ്പോൾ ബദൽ പാതയായി നിർദ്ദേശിക്കുന്ന കുട്ട ഗോണിക്കുപ്പ പാത പരിഹാരം ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറിൻറെ യും സുപ്രീംകോടതിയും ബോധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സംസ്ഥാന അതിർത്തിയിൽ ദേശീയപാതയിൽ പന്തൽ കെട്ടിയായിരുന്നു സമരം. സമരക്കാർ കഞ്ഞി വെച്ച് വിതരണം ചെയ്തു.