LiveTV

Live

Kerala

മഞ്ചേശ്വരത്ത് പ്രചരണം സജീവമാക്കി മുന്നണികള്‍

ആദ്യ ദിന പ്രചാരണത്തിനിടയിലും ഉറച്ച വിജയ പ്രതീക്ഷയാണ് ഇരു സ്ഥാനാര്‍ഥികളും പങ്ക് വെക്കുന്നത്.

മഞ്ചേശ്വരത്ത് പ്രചരണം സജീവമാക്കി മുന്നണികള്‍

മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സജീവമാകുന്നു. എല്‍.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങി. ആദ്യ ദിന പ്രചാരണത്തിനിടയിലും ഉറച്ച വിജയ പ്രതീക്ഷയാണ് ഇരു സ്ഥാനാര്‍ഥികളും പങ്ക് വെക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നലെ എത്തിയെങ്കിലും ഇന്നാണ് സ്ഥാനാര്‍‍ഥി എം.സി ഖമറുദ്ധീന്‍ മണ്ഡലത്തില്‍ സജീവമായത്. ഇന്ന് അദ്ധേഹം മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. മഞ്ചേശ്വരത്തെ മുസ്‍ലിം ലീഗിനകത്ത് പ്രശ്നങ്ങളില്ലെന്നും, ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും എം.സി ഖമറുദ്ധീന്‍ പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉച്ചയോടെയാണ് വന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റെെ മണ്ഡലത്തില്‍ സജീവ പ്രചാരണത്തിനിറങ്ങി. ജന്മനാടായ പുത്തിഗൈയിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാ‌ര്‍ഥിയുടെ ആദ്യ ദിന പ്രചാരണം. യക്ഷഗാന കലാകാരനും കൂടിയായ ശങ്കര്‍ റെെ പാട്ട് പാടിയാണ് പ്രചാരണം സജീവമാക്കുന്നത്.

ഇത്തവണ എന്തായാലും വിജയിക്കുമെന്ന ഉറച്ച വിജയ പ്രതീക്ഷയാണ് ശങ്കര്‍ റൈക്കും പങ്ക് വെക്കാനുള്ളത്. ബി.ജെ.പി സ്ഥാനാര്‍ഥി കൂടി വരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണ രംഗം ചൂട് പിടിക്കും.