LiveTV

Live

Kerala

കുമ്മനമില്ലങ്കില്‍ ശ്രീധരന്‍ പിള്ള; വട്ടിയൂര്‍ക്കാവിനായി ബി.ജെ.പി

അരൂർ സീറ്റിൽ മത്സരിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

 കുമ്മനമില്ലങ്കില്‍ ശ്രീധരന്‍ പിള്ള; വട്ടിയൂര്‍ക്കാവിനായി  ബി.ജെ.പി

വട്ടിയൂർക്കാവിൽ മത്സരിക്കാന്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ മത്തരത്തിനിറക്കാന്‍ ബി.ജെ.പി തീരുമാനം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉയർന്നതാണ് ശ്രീധരൻ പിള്ളയുടെ പേര് പരിഗണനക്ക് വന്നത്.

അതേസമയം അരൂർ സീറ്റിൽ ബി.ജെ.പി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.