LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിക്കരുതെന്ന് കോടതി

എം. പാനൽ ഡ്രൈവർമാരെ ഏപ്രിൽ മുപ്പതിനകം പരിച്ചുവിടാൻ കോടതി ഉത്തരവിട്ടിരുന്നു.

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിക്കരുതെന്ന് കോടതി

കെ.എസ്.ആർ.ടിസിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എം. പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.

എം. പാനൽ ഡ്രൈവർമാരെ ഏപ്രിൽ മുപ്പതിനകം പരിച്ചുവിടാൻ കോടതി ഉത്തരവിട്ടിരുന്നു. ഇവരെയാണ് കെ.എസ്ആർടിസി ജൂലൈ ഒന്ന് മുതൽ ദിവസക്കൂലി അടിസ്ഥാനത്തിൽ വീണ്ടും ഡ്രൈവർമാരായി നിയമിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം. സ്ഥിരം നിയമനം നൽകുന്നത് കെ.എസ്ആ‍ർടിസിയ്ക്ക് വൻ ബാധ്യതയുണ്ടാക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.