LiveTV

Live

Kerala

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാറ്റങ്ങൾക്ക് സാധ്യത

കോന്നിയിലെ സ്ഥാനാർഥിയാരെന്ന് ഹൈക്കമാൻഡിന് വിട്ടേക്കും. സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ ഉണ്ടാകും

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാറ്റങ്ങൾക്ക് സാധ്യത

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാറ്റങ്ങൾക്ക് സാധ്യത. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം അഡ്വക്കേറ്റ് കെ. മോഹൻകുമാർ ഉൾപ്പെടെ മറ്റു പേരുകളും പരിഗണനയിൽ. കോന്നിയിലെ സ്ഥാനാർഥിയാരെന്ന് ഹൈക്കമാൻഡിന് വിട്ടേക്കും. സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ ഉണ്ടാകും.

ഇന്നലെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയിലും തുടർന്നും നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിൽ എല്ലാ സീറ്റിലും ഓരോ സ്ഥാനാർത്ഥി എന്ന പേരിൽ പ്രാഥമിക ധാരണയിലെത്തിയിരുന്നു. ഇതിൽ വട്ടിയൂർക്കാവിൽ പരിഗണിച്ചിരുന്ന എൻ പീതാംബരക്കുറുപ്പ് നെതിരെ പ്രതിഛായ പ്രശ്നവും പ്രാദേശിക പ്രതിഷേധവും ഉയർന്നതാണ് മറ്റൊരു പേരിലേക്ക് നീങ്ങാൻ കാരണമായത്.

വിജയ സാധ്യത മുൻ നിർത്തി കെ. മുരളീധരൻ ഉള്ളവരുമായി കെ.പി.സി.സി നേതൃത്വം ഇക്കാര്യത്തിൽ ചർച്ച നടത്തി. അഡ്വക്കേറ്റ് കെ. മോഹൻ കുമാർ ഉൾപ്പെടെ മറ്റു പേരുകളും ഇപ്പോൾ കെപിസിസി നേതൃത്വം പരിഗണിക്കുന്നുണ്ട്. കോന്നിയിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്നും ഒരാൾ വേണമെന്ന നിലപാട് എൻ.എസ്.എസ് കൂടി ഉണ്ടെന്ന് അറിഞ്ഞതോടെയാണ് റോബിൻ പീറ്ററിനെ കൂടാതെ മരം മറ്റ് പേരുകൾ കൂടി പരിഗണിക്കുന്ന സാഹചര്യം ഉണ്ടായത്. രാത്രി വൈകിയും കെ.പി.സി.സി നേതൃത്വം ചർച്ചകൾ നടത്തിയെങ്കികിലും റോബിൻ പീറ്ററെ മാറ്റുന്നതിന് അടൂർ പ്രകാശ് വഴങ്ങിയില്ല . കോന്നിയിലെ സ്ഥാനാർഥിത്വത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് നേതാക്കൾ. കോന്നിയിൽ മാറ്റമുണ്ടാവുകയാണെങ്കിൽ അത് അരൂരും പ്രതിഫലിക്കും.

എറണാകുളത്തെ സ്ഥാപിച്ച സംബന്ധിച്ച് മാത്രമാണ് വലിയ ആശയക്കുഴപ്പം ഇല്ലാത്തത്. കെ.പി.സി.സി നേതൃത്വം ഇന്നും നേതാക്കളുമായുള്ള ചർച്ചകൾ തുടരും. വൈകിട്ടോടെ സ്ഥാനാർഥി പട്ടികയുമായി ഡൽഹിക്ക് പോകാനാണ് ആണ് കെ.പി.സി.സി പ്രസിഡന്റ് ആലോചിക്കുന്നത്. നാളെ ഡൽഹിയിൽ നേതാക്കളുമായി ചർച്ച നടത്തി ശനിയാഴ്ച യോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താമെന്ന് ആലോചനയിലാണ് കെ.പി.സി.സി നേതൃത്വം.