LiveTV

Live

Kerala

പീഡനക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു; അലി അക്ബറിനെതിരെ പരാതി

അലി അക്ബര്‍ ഫേസ്ബുക്ക് പേജിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നതായി കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് കോഴിക്കോട് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്

 പീഡനക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു; അലി അക്ബറിനെതിരെ പരാതി

ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ സോളിഡാരിറ്റിയുടെ പരാതി. പീഡനക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായി പൊലീസില്‍ പരാതി നല്‍കി. അലി അക്ബര്‍ ഫേസ്ബുക്ക് പേജിലൂടെ മതസ്പര്‍ദ വളര്‍ത്തുന്നതായി കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് കോഴിക്കോട് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

 പീഡനക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു; അലി അക്ബറിനെതിരെ പരാതി

കോഴിക്കോട് ലൗ ജിഹാദിലൂടെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരം കലാപ ശ്രമത്തിന് നേതൃത്വം നല്‍കുന്നത് വലിയ ക്രമസമാധാന പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമം നടന്നെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നത്.

ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ ആസൂത്രിത മതപരിവർത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്ന് സംവിധായകൻ കൂടിയായ അലി അക്ബർ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങൾ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ. പുറത്തുവരാത്ത എത്ര കഥകൾ. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ പെട്ടു… ഉന്നതങ്ങളിൽ ബന്ധപ്പെട്ട് മതം മാറ്റ കേന്ദ്രങ്ങളിൽ നിന്നും തിരികെ കൊണ്ടുവന്നവർ വരെ ഉണ്ട്….

ഇത്തരം ചതികൾക്കെതിരെ ഹൈന്ദവ സംഘടനകൾ ശബ്ദം ഉയർത്തിയപ്പോൾ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും നാമമാത്ര പ്രതികരണം മാത്രമുണ്ടായി. എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു ക്രിസ്ത്യാനികൾക്കിടയിലും ഒരു വിഭാഗം ഹൈന്ദവരുടെയും, മുസ്ലീങ്ങളുടെയും, വീടുകളിൽ കയറിയിറങ്ങി മതത്തിലേക്ക് ക്ഷണിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ള ദളിത് വിഭാഗങ്ങളിൽ പെട്ടവരെയും മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു.

നിങ്ങൾ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ. പുറത്തുവരാത്ത എത്ര കഥകൾ. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ...

Posted by Ali Akbar on Tuesday, September 24, 2019

Also read: ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പിതാവ്; യുവാവ് അറസ്റ്റില്‍