LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്; സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ള സ്ഥാനാര്‍ഥികളെ കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു

 ഉപതെരഞ്ഞെടുപ്പ്; സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാറും മത്സരിക്കും. അരൂരില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി.പുളിക്കലാണ് സി.പി.എം സ്ഥാനാര്‍ഥി.

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം ജില്ലാ കമ്മറ്റിയംഗം ശങ്കര്‍ റൈ മത്സരിക്കും. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകനായ മനു റോയ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും.

യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ള സ്ഥാനാര്‍ഥികളെ കൂടി പരിഗണിച്ചാണ് കോടിയേരി പറഞ്ഞു. എല്ലാവരും പുതുമുഖങ്ങളാണെങ്കിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ മതസംഘടനകളുമായി നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി എന്തായാലും അത് സര്‍ക്കാരിനെ ബാധിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.