LiveTV

Live

Kerala

അടൂര്‍ പ്രകാശ് സ്വന്തം സമുദായത്തെ പുറകിൽ നിന്ന് കുത്തി: വെള്ളാപ്പള്ളി

അടൂർ പ്രകാശിന്റേത് മതേതരത്വത്തിന്റെ കപടമുഖമാണെന്ന് വെള്ളാപ്പള്ളി

അടൂര്‍ പ്രകാശ് സ്വന്തം സമുദായത്തെ പുറകിൽ നിന്ന് കുത്തി: വെള്ളാപ്പള്ളി

അടൂര്‍ പ്രകാശ് എം.പിക്കെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടൂർ പ്രകാശിന്റേത് മതേതരത്വത്തിന്റെ കപടമുഖമാണ്. സ്വന്തം സമുദായത്തെ അടൂര്‍ പ്രകാശ് പുറകിൽ നിന്ന് കുത്തിയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി നിർബന്ധമില്ലെന്ന അടൂർ പ്രകാശിന്‍റെ പരാമര്‍ശത്തിനെതിരെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. മതേതര പാർട്ടിയായ കോൺഗ്രസ് അങ്ങനെ ചിന്തിക്കില്ലെന്നും അടൂര്‍ പ്രകാശ് പറയുകയുണ്ടായി. എന്നാല്‍ കോന്നിയിൽ സാമുദായിക സ്വാധീനം പരിഗണിക്കണമെന്നാണ് പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍റെ നിലപാട്.