LiveTV

Live

Kerala

ജോയ്‌സ് ജോര്‍ജിന് ആശ്വാസം: കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

ജോയ്‌സ് ജോര്‍ജിന് ആശ്വാസം: കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്‍റെയും കുടുംബത്തിന്‍റെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ദേവികുളം സബ്കലക്ടറുടെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജോയ്സ് ജോര്‍ജും കുടുംബവും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

പട്ടയം അനുവദിക്കുന്ന സമയത്ത് വെച്ചിരുന്ന നിബന്ധനകള്‍ ലംഘിക്കപ്പെട്ടുവെന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സബ് കലക്ടറുടെ നടപടി.