LiveTV

Live

Kerala

ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കായി എത്തി; പിറവം പള്ളിയിൽ സംഘര്‍ഷാവസ്ഥ

കഴിഞ്ഞ ശനിയാഴ്ച ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു

ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കായി എത്തി; പിറവം പള്ളിയിൽ സംഘര്‍ഷാവസ്ഥ

എറണാകുളം പിറവം സെന്റ് തോമസ് വലിയ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പുറത്ത് തുടരുകയാണ്. ഒരു കാരണവശാലും ഓര്‍ത്തഡോക്സ് വിഭാഗത്തെ കയറ്റില്ലെന്ന നിലപാടില്‍ പള്ളിക്കകത്ത് തുടരുകയാണ് യാക്കോബായ വിശ്വാസികള്‍.

ഓർത്തഡോക്സ് വിഭാഗം ഇന്ന് രാവിലെ പ്രാർഥനയ്‌ക്കെത്തുമെന്ന് അറിഞ്ഞതോടെ യാക്കോബായ വിഭാഗം ഇന്നലെ രാത്രിയിൽ തന്നെ പള്ളിയിലെത്തിയിരുന്നു. രാവിലെ പള്ളിക്കകത്തേക്ക് പ്രവേശിക്കാനുള്ള ഗേറ്റ് പൂട്ടുകയും ചെയ്തു. ഏഴരയോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രധാന കവാടത്തിലെത്തി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

പൂർവ്വപിതാക്കൾ നിർമിച്ച പള്ളി ഒരു കാരണവശാലും വിട്ടുനൽകില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. എത്ര കാത്തിരിക്കേണ്ടി വന്നാലും പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്തുമെന്ന് ഓർത്തഡോക്സ് പക്ഷം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ പൊലീസ് തയ്യാറാകണമെന്നും ഓർത്തഡോക്സ് പക്ഷം ആവശ്യപ്പെട്ടു.