LiveTV

Live

Kerala

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാർഥിയാകും

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാർഥിയാകും

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെ എല്‍.ഡി.എഫ് സ്ഥാനാർഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. 2006ൽ സി.എച്ച് കുഞ്ഞമ്പു മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു.

അതേസമയം മഞ്ചേശ്വത്തെ ലീഗ് സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു.

മഞ്ചേശ്വരം സ്ഥാനാർഥിത്വത്തില്‍ യൂത്ത് ലീഗിനെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഭാരവാഹികൾ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.